വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.
Mar 1, 2026 03:44 PM | By PointViews Editor

കേരളത്തിലെ ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥയ്ക്കെതിരെ ജനാധിപത്യ മാർഗത്തിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകർക്കെതിരെ കള്ള പരാതി നൽകി വധശ്രമ കേസ് ഉൾപ്പെടെ ചുമത്തി കേസെടുപ്പിച്ച് ജയിലിൽ അടച്ച ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയും വ്യാജ പരാതി നൽകിയ ഗൺമേനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-II മുമ്പാകെ പരാതി നൽകി. കണ്ണൂർ മുൻ മേയറും കോൺഗ്രസ് നേതാവുമായ അഡ്വ. ടി ഒ മോഹനനാണ് മുൻ ഡിജിപി അഡ്വ. ടി ആസഫലി, അഡ്വ. സി കെ രത്നാകരൻ, അഡ്വ. കെവി മനോജ് കുമാർ എന്നിവർ മുഖാന്തിരം ഹരജി ബോധിപ്പിച്ചത്.ഹരജി പരിഗണിച്ച കോടതി കണ്ണൂർ റെയിൽവേ പ്രൊട്ടക്ക്ഷൻ ഫോഴ്സിന്റെ പോസ്റ്റ് കമാൻണ്ട റോട് സ്റ്റേഷനിലെ സിസിടിവി ഫൂട്ടേജ് ഹാജരാക്കുന്നത് സംബന്ധിച്ച് നോട്ടീസ് നൽകി. കേസ് തിങ്കളാഴ്ച (02/03/2026) പരിഗണിക്കും.

പരാതി പൂർണ്ണരൂപത്തിൽ ചുവടെ :-

പരാതിക്കാരൻ

അഡ്വ. ടി.ഒ. മോഹനൻ, വയസ്സ് 60 S/o ഗോപാലൻ "പ്രണാമം", കണ്ണോത്തുംചാൽ , ചൊവ്വ, കണ്ണൂർ -670006.


പ്രതികൾ :

1) അഭിലാഷ് .എം .എസ് 38 വയസ്സ് S/o സോമനാഥൻ പിള്ള, അനീഷ് ഭവൻ, താമരക്കണ്ടി, കൊട്ടാരക്കര, കൊല്ലം റൂറൽ, കേരള CPO 3397 SSB ഹെഡ് ക്വാർട്ടേഴ്‌സ്, പട്ടം, തിരുവനന്തപുരം.

2) Mrs. വീണ ജോർജ്, കേരള ആരോഗ്യ ശിശുക്ഷേമ മന്ത്രി, തിരുവനന്തപുരം .


2023 ലെ ഭാരതീയ നാഗരിക സുരക്ഷാ സംഹിത 210(1)(a) അനുസരിച്ചു ബോധിപ്പിക്കുന്ന പരാതി.

പരാതിക്കാരൻ താഴെ വിവരിക്കും പ്രകാരം ബോധിപ്പിക്കുന്ന പരാതി:-

1) പരാതിക്കാരൻ ഒരു അഭിഭാഷകനും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മുൻ മേയറും കുടിയാണ്.


2) രണ്ടാം പ്രതി കേരള ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രിയും ഒന്നാം പ്രതി രണ്ടാം പ്രതിയുടെ ഗൺമാൻ ആയി സേവനം ചെയ്യുന്ന പോലീസ്‌കാരനും ആണ്.


3) 25-02-2026 തിയ്യതി ഒന്നാം പ്രതിയുടെ പരാതിപ്രകാരം കണ്ണൂർ റെയിൽവേ പോലീസ്, കേരള വിദ്യാർത്ഥി യൂനിയൻ (KSU) പ്രവർത്തകരായ (1) അതുൽ എം.സി. അമ്പു നിവാസ് , പോസ്റ്റ് ചെണ്ടയാട്, (2) മുബാസ് സി.എച്ച്..സി,എച്ച് ഹൗസ്,വടിക്കൽ, മാടായി (3) അക്ഷയ്.വി.വി. വി.വി.ഹൗസ്, പോസ്റ്റ് മാടായി .,(4) അഹമ്മദ് യാസീൻ .ടി. വി., ഡി. ഹൗസ്, പുതിയങ്ങാടി ബീച്ച് റോഡ്, മാടായി,

കണ്ണൂർ ജില്ല (5) ബൈത്തുൽ ബാലൻ, ബിനീഷ് നിവാസ്, തോഡന്നൂർ പോസ്റ്റ്, കോഴിക്കോട് ജില്ല എന്നീ വിദ്യാർത്ഥികൾക്കെതിരായി കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിൽവേ പോലീസ് FIR 0067/2026 ๓๓ ว ๒ (๓) 189(2), 191(2),115(2), 118(1),121(1), 109(1) 190,191(3) വകുപ്പുകൾ അനുസരിച്ചും 1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് 145.147 വകുപ്പുകൾ അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. കണ്ണൂർ റെയിൽവേ പോലീസ് FIR 0067/2026 ൻറെ കോപ്പി ഇതോടൊപ്പം അനുബന്ധം ഒന്നാം നമ്പർ ആയി ഹാജരാക്കുന്നു . 25.2.2026 നു 15.15 മണിക്ക് കേരള ആരോഗ്യ മന്ത്രി വീണ ജോർജും പരാതിക്കാരനായ ഒന്നാം പ്രതിയും കൂടി തിരുവനന്തപുരത്തേക്കു വന്ദേ ഭാരത് എക്സ്പ്രസ്സ് ൽ പോകുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എൻട്രൻസിൽ എത്തിയ സമയം കുറ്റം ചെയ്യണമെന്ന് ഉദ്ദേശത്തോടും കരുതലോടും കൂടി ന്യായ വിരുദ്ധമായി ഏതോ ആയുധവുമായി സംഘം ചേർന്നു മേൽ വിവരിച്ച KSU പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറി കറുത്തകൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചു കൊല്ലട എന്ന് ആക്രോശിച്ച്കൊണ്ടും എന്തോ ഒരു ആയുധം ഉപയോഗിച്ചു മന്ത്രിക്കു നേരെ ചാടി വീണ് കഴുത്തിന് ആക്രമിക്കുകയും തടയാൻ ശ്രമിച്ച പരാതിക്കാരനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞു വെക്കുകയും ചെയ്യുകയും മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സം ചെയ്യുകയും ചെയ്തു എന്നാണ് മേൽ വിവരിച്ച FIR ലെ ഉള്ളടക്കം . FIR രജിസ്റ്റർ ചെയ്തതിൽ പിന്നെ മേൽ വിവരിച്ച 5 KSU പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു ബഹുമാനപ്പെട്ട കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് അഞ്ചു പേരും ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.

4) 25-2-2026 നു ഉച്ചകഴിഞ്ഞു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണ ജോർജ് കാറിൽ വന്നിറങ്ങിയ സമയം ഉണ്ടായ സംഭവം സംബന്ധിച്ചു KSU പ്രവർത്തകർക്കെതിരെ FIR ൽ ഉന്നയിച്ച ആരോപണങ്ങൾ മുഴുവനും വാസ്തവ വിരുദ്ധവും കളവും കെട്ടിച്ചമച്ച


കഥ മാത്രമാണ്. FIR ൽ വിവരിച്ച പ്രകാരം ഒരു സംഭവം അവിടെ നടന്നിട്ടുണ്ടായിരുന്നില്ല.


5) 25-2-2026 നു ഉച്ച കഴിഞ്ഞ് പരാതിക്കാരൻസുഹൃത്തായ രാഹുൽകായക്കൽ എന്നവരോടൊത്ത് ഒരു ടിക്കറ്റ് ബുക്ക് ചെയ്യേണ്ട റെയിൽവേ സ്റ്റേഷനിൽ ആവശ്യത്തിനായി കണ്ണൂർ പോയിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ സമയം റെയിൽവേ സ്റ്റേഷനിൽ നടന്ന യഥാർത്ഥ സംഭവം പരാതിക്കാരനു നേരിൽ കാണുവാൻ അവസരം ഉണ്ടായിരുന്നു. ആ സമയം ഏതാണ്ട് ഉച്ച കഴിഞ്ഞു സുമാർ 3 മണിയായപ്പോൾ മുകളിൽ വിവരിച്ച രണ്ടാം പ്രതിയും ടിയാളുടെ ഗൺമാൻ ആയി സേവനം ചെയ്ത് ഡ്യൂട്ടിയിൽ പ്രതിയോടൊപ്പം വൻ പോലീസ് ഉണ്ടായിരുന്ന ഒന്നാം സന്നാഹത്തോടു കൂടി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റഫോമിൻറെ പോർട്ടികോയിൽ വന്നിറങ്ങിയ ചെറുപ്പക്കാർ റെയിൽവേ സ്റ്റേഷൻറെ സമയം 3-4 പുറത്തുനിന്നു മന്ത്രിക്കെതിരായി മുദ്രവാക്യം വിളിക്കുകയും കറുത്ത ഫ്ലാഗ് കാണിക്കുകയും ചെയ്ത സേവിച്ചിരുന്ന ചെറുപ്പക്കാരെ സമയം തന്നെ മന്ത്രിക്കു അകമ്പടി വൻ പോലീസ് കുട്ടം മുദ്രവാക്യം വിളിച്ച ഉടൻ പിടിച്ചു നീക്കി മന്ത്രിയുടെയും പരിവാരങ്ങളുടെയും മുന്നാം പ്ലാറ്റ്ഫോമിലേക്കുള്ള യാത്ര സുഗമമാക്കിയിട്ടുണ്ടായിരുന്നു . തുടർന്ന് തന്നെ വളരെ ചിരിച്ചും കൂടെയുള്ളവരോട് സംസാരിച്ചും മൂന്നാം പ്ലാറ്റ്ഫോമിലേക്കു നടന്നു നീങ്ങിയ മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിൽ എത്തുകയും അവിടെ വണ്ടി കാത്തു പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ഒരു ഫോൺ വരികയും ആ മന്ത്രിയുടെ മുഖഭാവത്തിൽ മാറ്റമുണ്ടാവുകയും മൂന്നാം പ്ലാറ്റ്ഫോമിലേക്കു നടന്നു സന്തോഷവതിയായി എല്ലാവരോടും സംസാരിച്ചു നടന്നു പോയ രണ്ടാം പ്രതിയായ മന്ത്രി ഫോണിൽ സംസാരിച്ചതിന് ശേഷം ഉടനെ ഒന്നാം പ്രതിയോടുകൂടി പോലീസ് അകമ്പടിയോടെ കൂടി സ്റ്റേഷൻറെ അകത്തുകൂടി സഞ്ചരിക്കുന്ന ഒരു Battery Operated Car ൽ പുറത്തു വരികയും ഉടനെ രണ്ടാം ആശുപത്രിയിൽ ഫോണിൽ സംസാരിച്ചതിന് ശേഷം ഉടനെ പ്രതിയെ കണ്ണൂർ ഗവൺമെന്റ് പ്രവേശിപ്പിച്ച് ഒരു കേസ് KSU

പ്രവർത്തകർക്കെതിരെ കെട്ടിച്ചമക്കുകയുമാണ് ചെയ്തത്. കണ്ണൂർ ഗവൺമെൻറ് ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് രണ്ടാം പ്രതിയെ മാറ്റികയും പിന്നീട് 27-2-2026 തീയ്യതി രാവിലെ ഡിസ്മാർജ് ചെയ്ത് കാർ മാർഗം തിരുവനന്തപുരത്തേക്ക് പോകുകയും ചെയ്തു.മേൽ വിവരിച്ച FIR ൽ പറഞ്ഞ പ്രകാരം സംഭവ സ്ഥലത്തു ആരോപിക്കപ്പെട്ടതുപോലെ രണ്ടാം പ്രതിക്കെതിരെ യാതൊരുവിധ കയ്യേറ്റമോ വധശ്രമോ നടന്നിട്ടില്ല. KSU പ്രവർത്തകർ മുദ്രവാക്യം വിളിക്കുവാൻ തുടങ്ങുമ്പോൾ തന്നെ രണ്ടാം പ്രതിയായ മന്ത്രിക്കു ചുറ്റും ഉണ്ടായിരുന്ന ഗൺമാനായ ഒന്നാം പ്രതിയും മറ്റു സുരക്ഷാ പോലീസ്‌കാരും മന്ത്രിയെ വലയം ചെയ്തതുമൂലം KSU പ്രവർത്തകർക്ക് പോലും ഒന്നാം പ്ലാറ്റ്ഫോമിൽ വെച്ച് KSU പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിൽ മന്ത്രിക്കു വല്ല ക്ഷതമോ പരിക്കോ സംഭവിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഒരിക്കലും മന്ത്രി വളരെ സന്തോഷവതിയായി ചിരിച്ചും സംസാരിച്ചു കൊണ്ടും മൂന്നാം പ്ലാറ്റ്ഫോം വരെ നടന്നു പോകുമായിരുന്നില്ല. മാത്രമല്ല KSU പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോൾ തന്നെ മന്ത്രി കോപാകുലയായി KSU പ്രവർത്തകരോട് വളരെ അകലത്തുനിന്നും തട്ടിക്കയറുകയും അവരെ ശകാരിക്കുകയും ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. മേൽ വിവരിച്ച സംഭവങ്ങളുടെ യഥാർത്ഥ ചിത്രം കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള CCTV ക്യാമറ ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമാവുന്നതാണ് ആയതിനാൽ ആയത് വിളിച്ചുവരുത്തേണ്ടത് ഈ കേസിൻറെ ആവശ്യത്തിന് അനിവാര്യമാണ് . ആയതിനുവേണ്ടി ഒരു പ്രത്യേക ഹരജി ഈ പരാതിയോടൊപ്പം ഫയലാക്കുന്നുണ്ട്.

6.ഒന്നാം പ്രതി മേൽ വിവരിച്ച പ്രകാരം നടന്ന സംഭവത്തിനു തികച്ചും വിപരീതമായി രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരവും ഉത്തരവനുസരിച്ചും ഇരുവരും ചേർന്നു യോജിച്ച് പ്രതിഷേധിച്ച KSU പ്രവർത്തകരോടുള്ള രാഷ്ട്രീയമായ കുടിപ്പകയും വിദ്വേഷവും നിമിത്തം ഏതോ ഒരു അധികാരസ്ഥാനത്തിൻറെ നിർദ്ദേശം ഫോണിൽ കൂടി ലഭിച്ചതനുസരിച്ചാണ് ഒന്നാം പ്രതി കെഎസ് യു

പ്രവർത്തകർക്കെതിരെ ഇതുപോലുള്ള പരാതി സമർപ്പിച്ചതെന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ മേൽ വിവരിച്ച പരാതി നൽകിയത് KSU പ്രവർത്തകർക്ക് എതിരെ കേസുണ്ടാക്കി ജയിലിലടക്കുക എന്ന ഉദ്ദേശത്തോടെ, അവർക്കു എതിരായി ഒന്നാം പ്രതിയുടെ പരാതി പ്രകാരം ക്രിമിനൽ നടപടി ആരംഭിക്കുകയും KSU പ്രവർത്തകർ യാതൊരു കുറ്റവും ചെയ്യാതെ നിരപരാധികൾ ആണെന്ന് അറിഞ്ഞു കൊണ്ട് കുറ്റം ചെയ്തതായി ആരോപിക്കുകയും നീതിപൂർവമായോ നിയമാനുസൃതമായോ യാതൊരു നടപടിയും ടിയാന്മാർക്കെതിരെ നിലനിൽക്കില്ലെന്ന് അറിഞ്ഞു കൊണ്ട് വ്യാജമായ ആരോപണം ഉന്നയിച്ചു കൊണ്ട് അങ്ങനെയുള്ള കളവായ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. പ്രതികളുടെ നിയമവിരുദ്ധ നടപടി 2023 ലെ ഭാരതീയ ന്യായ സംഹിത 248 വകുപ്പനുസരിച്ചു ശിക്ഷാർഹമായ കുറ്റമാണ്. പരാതിക്കാരൻറെ ഭാഗം വിസ്മരിക്കുവാൻ ഉദ്ദേശിക്കുന്ന സാക്ഷികളുടെ പേര് വിവരങ്ങൾ അടങ്ങുന്ന സാക്ഷിപട്ടിക ഇതോടൊപ്പം ഹാജരാക്കുന്നുണ്ട്. പരാതി ഭാഗം തെളിയിക്കുന്നതിന് രേഖകളും ഉണ്ട്.പ്രതികൾക്കെതിരെ ഉന്നയിച്ച മേൽ വിവരിച്ച കുറ്റങ്ങൾ Non-cognizable പട്ടികയിൽ പെട്ടവയായതിനാൽ പോലീസിന് നേരിട്ടു കേസ് രജിസ്റ്റർ ചെയ്യുവാൻ അധികാരമില്ലാത്തതിനാൽ ബഹുമാനപ്പെട്ട കോടതിയിൽ നേരിട്ടു ഹരജി ബോധിപ്പിക്കുന്നതാണ്.

ആയതിനാൽ ബഹുമാനപ്പെട്ട കോടതി നീതി മുൻ നിർത്തി സാക്ഷികളെയെയും പരാതിക്കാരനെയും വിസ്മരിച്ചും മൊഴിരേഖപ്പെടുത്തിയും പ്രതികളുടെ വാദം, വല്ലതും ഉണ്ടെങ്കിൽ കേട്ടും പ്രതികൾക്കെതിരെ ആവശ്യമായ സ്വീകരിച്ചുകൊണ്ട് ഉത്തരവുണ്ടാവണം. നിയമ നടപടി സ്വീകരിക്കണമെന്ന് വണക്കമായി അപേക്ഷിച്ചുകൊള്ളുന്നു.

2026 ഫെബ്രുവരി 28 തിയ്യതി


അഡ്വ. ടി.ഒ. മോഹനൻ

(പരാതിക്കാരൻ )

T.O. Mohanan's complaint against Veena and Abhilash will be heard on March 2.

Related Stories
4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

Apr 10, 2026 09:06 AM

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും...

Read More >>
കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

Apr 10, 2026 06:31 AM

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ്...

Read More >>
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.

Apr 9, 2026 03:59 PM

ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.

ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ്...

Read More >>
ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ.  ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10 ചോദ്യങ്ങൾ.

Apr 9, 2026 10:35 AM

ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ. ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10 ചോദ്യങ്ങൾ.

ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ. ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10...

Read More >>
മാൻഡ്രേക്ക് ഡ്രാക്കൂളയായി മാറുന്ന കവിതയുമായി സിനിമാ നടൻ ജോയ് മാത്യൂ. സിപിഎം പ്രവർത്തകർ പ്രതിഷേധത്തിൽ .

Apr 8, 2026 02:07 PM

മാൻഡ്രേക്ക് ഡ്രാക്കൂളയായി മാറുന്ന കവിതയുമായി സിനിമാ നടൻ ജോയ് മാത്യൂ. സിപിഎം പ്രവർത്തകർ പ്രതിഷേധത്തിൽ .

മാൻഡ്രേക്ക് ഡ്രാക്കൂളയായി മാറുന്ന കവിതയുമായി സിനിമാ നടൻ ജോയ് മാത്യൂ. സിപിഎം പ്രവർത്തകർ പ്രതിഷേധത്തിൽ...

Read More >>
10 കാര്യങ്ങളിൽ കൃത്യമായ മറുപടി ആവശ്യപ്പെട്ട് വിജയന് കെസി വേണുഗോപാലിന്റെ തുറന്ന കത്ത്. ഡീൽ മാത്രമേയുള്ളോ അതോ വിജയൻ പക്കാ ആർഎസ്എസ് ആയോ?

Apr 7, 2026 02:36 PM

10 കാര്യങ്ങളിൽ കൃത്യമായ മറുപടി ആവശ്യപ്പെട്ട് വിജയന് കെസി വേണുഗോപാലിന്റെ തുറന്ന കത്ത്. ഡീൽ മാത്രമേയുള്ളോ അതോ വിജയൻ പക്കാ ആർഎസ്എസ് ആയോ?

10 കാര്യങ്ങളിൽ കൃത്യമായ മറുപടി ആവശ്യപ്പെട്ട് വിജയന് കെസി വേണുഗോപാലിന്റെ തുറന്ന കത്ത്. ഡീൽ മാത്രമേയുള്ളോ അതോ വിജയൻ പക്കാ ആർഎസ്എസ്...

Read More >>
Top Stories